*പുരാണേതിഹാസങ്ങളിലൂടെ പ്രശ്നോത്തരി സംഘടിപ്പിച്ചു*.
ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണം മഹാഭാരതം എന്നി മഹത് ഗ്രന്ഥങ്ങളെ ആധാരമാക്കി പുരാണേതിഹാസങ്ങളിലൂടെ പ്രശ്നോത്തരി സംഘടിപ്പിച്ചു.
ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടന്ന മത്സരം ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി നിയന്ത്രിച്ചു.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രായഭേദമന്യേ മത്സരാർത്ഥികൾ പങ്കെടുത്തു.
കവിത ഹരീന്ദ്രൻ,അമൽ വിനോദ്, ഷീന സജീവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ചടങ്ങിന് ജോയിന്റ് സെക്രട്ടറി സന്തോഷ് തുണ്ടിയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവൻ കണ്ടാത്ത് നന്ദിയും പറഞ്ഞു.

Post a Comment