o *ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കര്‍ഷക ദിനത്തിൽ കര്‍ഷകരെ ആദരിച്ചു*
Latest News


 

*ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കര്‍ഷക ദിനത്തിൽ കര്‍ഷകരെ ആദരിച്ചു*


 *ഗൃഹാതുരത ഉണർത്തി ന്യൂ മാഹിയിലെ കർഷകർ പൊന്നിൻ ചിങ്ങത്തെ വരവേറ്റു* 

 *ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കര്‍ഷക ദിനത്തിൽ  കര്‍ഷകരെ ആദരിച്ചു* 



ന്യൂ മാഹി : ചിങ്ങം ഒന്ന് കര്‍ഷക ദിനത്തിന്റെ ഭാഗമായി ന്യൂ മാഹി കൃഷി ഭവൻ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത്, പുന്നോൽ സർവീസ് സഹകരണ ബാങ്ക് എന്നിവ ചേര്‍ന്ന് കര്‍ഷക ദിനത്തിൽ വിവിധ പരിപാടികള്‍ നടത്തി.


  വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ പരിപാടികളോടെയാണ് ചടങ്ങ് നടത്തിയത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക ഹാളിൽ  വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.


ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, 

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  എം . കെ സെയിത്തു  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകൻ  അഷറഫ് മയിലക്കര , മുതിർന്ന  കർഷക പി രാധ അഴീക്കൽ , മികച്ച സമ്മിശ്ര വിള കർഷകൻ  വി കെ ഭാസ്‌കരൻ മാസ്റ്റർ, മികച്ച ജൈവ കർഷകൻ   കെ പി  യൂസഫ്  കിടാരംകുന്ന് , മികച്ച എസ് സി കർഷകൻ എം കെ ശ്രീനിവാസൻ  കുറിച്ചിയിൽ  , മികച്ച വനിതാ കർഷക  ബേബി പി മണിയൂർ , മികച്ച വിദ്യാർഥി കർഷക കുമാരി സംഘമിത്ര പി ഈയ്യത്തുംകാട് എന്നിവരെ ആദരിച്ചു. 


  ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ  രാഹുൽ ടി ആർ.സ്വാഗതം പറഞ്ഞു


   പുന്നോൽ സർവീസ് സഹകരണ ബാങ്ക്  പ്രസിഡന്റ്‌ എം കെ രഘുരാമൻ   കർഷകരെ ആദരിച്ചു.

 സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ 

രജിത പ്രദീപ്,  മഗേഷ് മാണിക്കോത്ത് , പഞ്ചായത്ത്‌ മെമ്പർ മാരായ  കെ പി രഞ്ജിനി ,  കെ വൽസല എന്നിവർ ആശംസകൾ അറിയിച്ചു .

കേരള ഗ്രാമീണ ബാങ്ക് മാനേജർ  രശ്മി രാജൻ  അത്യുല്പാദന ശേഷിയുള്ള തെങ്ങിന്  തൈകൾ കർഷകർക്ക് വിതരണം ചെയ്തു. കാർഷിക വികസന സമിതിയംഗങ്ങളായ

 തയ്യിൽ രാഘവൻ ,  വി കെ രത്നാകരൻ ,  വിജയൻ പാലകണ്ടി   എന്നിവര്‍ സംസാരിച്ചു.

കൃഷി അസിസ്റ്റൻറ്   എം വി  ബൈജു  ചടങ്ങിന് നന്ദി അറിയിച്ചു .



Post a Comment

Previous Post Next Post