ഗൃഹതുരത ഉണർത്തി ന്യൂ മാഹിയിലെ കർഷകർ പൊന്നിൻ ചിങ്ങത്തെ വരവേറ്റു
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കര്‍ഷക ദിനത്തിൽ കര്‍ഷകരെ ആദരിച്ചു
ന്യൂ മാഹി : ചിങ്ങം ഒന്ന് കര്‍ഷക ദിനത്തിന്റെ ഭാഗമായി ന്യൂ മാഹി കൃഷി ഭവൻ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത്, പുന്നോൽ സർവീസ് സഹകരണ ബാങ്ക് എന്നിവ ചേര്‍ന്ന് കര്‍ഷക ദിനം വിവിധ പരിപാടികള്‍ നടത്തി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ പരിപാടികളോടെയാണ് ചടങ്ങ് നടത്തിയത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ,
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം . കെ സെയിത്തു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകൻ ശ്രീ അഷറഫ് മയിലകര , മുതിർന്ന കർഷക ശ്രീമതി രാധ പി അഴീക്കൽ , മികച്ച സമിശ്ര വിള കർഷകൻ ശ്രീ വി കെ ബസ്‌കാരൻ മാസ്റ്റർ, മികച്ച ജൈവ കർഷകൻ ശ്രീ യൂസഫ് കെ പി കിടാരംകുന്ന് , മികച്ച എസ് സി കർഷകൻ ശ്രീ ശ്രീനിവാസൻ എം കെ കുറിച്ചിയിൽ , മികച്ച വനിതാ കർഷക ശ്രീമതി ബേബി പി മണിയൂർ , മികച്ച വിദ്യാർഥി കർഷക കുമാരി സംഘമിത്ര പി ഈയ്യത്തുംകാട് എന്നിവരേ ആദരിച്ചു.
സ്വാഗതം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ രാഹുൽ ടി ആർ.
ശ്രീ എം കെ രഘുരാമൻ പ്രസിഡന്റ് പുന്നോൽ സർവീസ് സഹകരണ ബാങ്ക് കര്ഷകരെ ആദരിച്ചു.
ആശംസകൾ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാപന്ന്മാരായ
ശ്രീമതി രജിത പ്രദീപ്, ശ്രീ മഹേഷ് മണികോത്ത , പഞ്ചായത്ത് മെമ്പർ മാരായ ശ്രീമതി കെ പി രഞ്ജിനി , ശ്രീമതി കെ വൽസല എന്നിവർ അറിയിച്ചു .
കേരള ഗ്രാമീണ ബാങ്ക് മാനേജർ ശ്രീമതി രഷ്മി രാജൻ അത്യുല്പാദന ശേഷിയുള്ള തെങ്ങിന് തൈകൾ കര്ഷകരക വിതരണം ചെയ്തു. കാർഷിക വികസന സമിതിയംഗങ്ങളായ
ശ്രീ തയ്യിൽ രാഘവൻ ,ശ്രീ വി കെ രത്നാകരന് , ശ്രീ വിജയന് പാലകണ്ടി എന്നിവര്‍ സംസാരിച്ചു.
കൃഷി അസിസ്റ്റൻറ് ശ്രീ ബൈജു എം വി ചടങ്ങിന് നന്ദി അറിയിച്ചു .

Post a Comment