ഉല്ലാസ് - നവസാക്ഷരതാ യജ്ഞം ഓറിയൻ്റേഷൻ മീറ്റ്
മാഹി : കേന്ദ്ര സർക്കാറിൻ്റെ നവ ഭാരത സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പുതുച്ചേരി സംസ്ഥാന സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തി വരുന്ന ഉല്ലാസ് - നവസാക്ഷരതാ പരിപാടിയുടെ മയ്യഴി മേഖലാ തല ഓറിയൻ്റേഷൻ മീറ്റും, സർവ്വേ വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മാഹി മേഖല മേലദ്ധ്യക്ഷ എം. എം. തനൂജയുടെ അദ്ധ്യക്ഷതയിൽ
മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാഭ്യാസം നേടാനാകാതെ പോയവരും, വിദ്യാഭാസം ഇടക്കുവച്ച് മുടങ്ങിയവുമായ വരെ കണ്ടെത്തി
മാഹി മേഖലയിൽ 2025 മെയ് മാസത്തോടെ 100% നവ സാക്ഷരത നേടുന്നതിനൊപ്പം നിത്യജീവിതത്തിൽ പ്രയോഗിക്കാനാവശ്യമായ നവസങ്കേതിക കഴിവുകളും നേടി പുതുലോകത്തെ പൗരൻമാരാക്കി വാർത്തെടുക്കുകയും രാഷ്ട്ര പുരോഗതിയുടെ ഭാഗഭാക്കാക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. മാഹി റെവന്യൂ വകുപ്പ് ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, ഉല്ലാസ് - മാഹി മേഖലാ കോർഡിനേറ്റർ കെ.പി. ഹരീന്ദ്രൻ, അസിസ്റ്റൻ്റ് കോർഡിനേറ്റർ ടി.പി. ഷൈജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മേഖലയിലെ നാല് ഗവ: ഹയർ സെക്കൻ്ററി സ്കൂളുകളിലെ എൻ. സ്. എസ് വളൻ്റീയർമാർ, എൻ.എസ്.എസ് ചുമതലയുള്ള സീനിയർ അധ്യാപകർ, ബൂത്ത് ലവൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment