*സാമൂഹ്യ മാധ്യമത്തിലൂടെ സൗഹൃദം നടിച്ച് ഒഞ്ചിയം സ്വദേശിനിയുടെ സ്വർണ്ണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ*
ചോമ്പാല: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് സ്വർണ്ണവും പണവും കൈക്കലാക്കിയെന്ന ഒഞ്ചിയം സ്വദേശിനിയുടെ പരാതിയിൽ വയനാട് വാളേരി പനയൻകുന്ന് സ്വദേശി "തണൽ " വീട്ടിൽ അജ്മൽ (25) എന്ന അജ്മൽ ചാലിയം യൂട്യൂബറെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു
ജൂൺ 17 നും ആഗസ്റ്റ് മൂന്നിനുമിടയിലായി 16 പവൻ സ്വർണ്ണവും 1520 രൂപയും ഒഞ്ചിയം സ്വദേശിനിയിൽ നിന്നും വാങ്ങി തിരികെ നല്കാതെ കമ്പിളിപ്പിച്ചതായാണ് പരാതി
ചോമ്പാല എസ് എച്ച് ഒ -ബി കെ സിജുവിൻ്റെ നേതൃത്വത്തിൽ എസ് ഐ വി കെ മനീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്
കോടതിയിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു വടകര സബ്ജയിലിലേക്കയച്ചു

Post a Comment