*കണ്ണൂക്കരയിൽ ധനകാര്യസ്ഥാപനത്തിൽ കവർച്ചാ ശ്രമം*
കണ്ണൂക്കര ഒഞ്ചിയം റോഡിലെ ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ധനകാര്യ സ്ഥാപനത്തിലാണ് ഇന്നലെ അർദ്ധരാത്രി ഒന്നരയോടെ മോഷണ ശ്രമം നടന്നത്
കണ്ണൂക്കര ഒഞ്ചിയം റോഡിലെ എസ് ഇ എം
കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്
കമ്പി ഉപയോഗിച്ച് ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന ഉടനെ ബാങ്കിലെ സുരക്ഷാ അലാറം അടിച്ചതിനെത്തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു
അലാറം ശബ്ദം കേട്ട് നൈറ്റ് പട്രോളിംഗിലുണ്ടായ പോലീസ് ഉടനെ സംഭവസ്ഥലത്തെത്തുകയായിരുന്നു
ബാങ്കിൽ നിന്നും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് ജീവനക്കാർ അറിയിച്ചു
ചോമ്പാല എസ് ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
പയ്യോളിയിൽ നിന്നും ഡ്വാഗ് സ്ക്വാഡ് , കോഴിക്കോട് നിന്നും ഫിംഗർ പ്രിൻ്റ് സംഘങ്ങളെത്തി വിശദ പരിശോധന നടത്തി

Post a Comment