കോയ്യോടൻ കോറോത്ത് ആണ്ട് തിറ ഉത്സവം 29,30, 31 തീയ്യതികളിൽ
മാഹി: ഉത്തര മലബാറിലെ 40 ൽ പരം ശാസ്തപ്പൻ തിറകൾ ഒരുമിച്ച് കെട്ടിയാടുന്ന പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്ര തിറയുത്സവം 29,30, 31 തീയ്യതികളിൽ നടക്കും.29 ന് രാവിലെ ഗണപതി ഹോമം, തുടർന്ന് വ്രതം നോറ്റു നിൽക്കുന്ന കുടുംബാംഗങ്ങളുടെ കുളിർത്താറ്റൽ.വൈകിട്ട് 6ന് കാവിൽ കയറൽ, തട്ടും പോളയും, വെത്തില കൈനീട്ടം.രാത്രി 8 ന് വില്ലും, വേലയും, തുടർന്ന് വിവിധ തിറകളുടെ തോറ്റ കോലങ്ങൾ കെട്ടിയാടും.30 ന് വൈകിട്ട് 7ന് 40 ഓളം ശാസ്തപ്പൻ വെള്ളാട്ടങ്ങൾ ഒരേ സമയം കെട്ടിയാടും.തുടർന്ന് ഗുരു കാരണവർ, ഗുളികൻ, ഘണ്ഠാകർണ്ണൻ, ഉച്ചിട്ട ഭഗവതി, വിഷ്ണു മൂർത്തി തിറകളുടെ വെള്ളാട്ടങ്ങൾ. രാതി 2ന് മേലേരി കൂട്ടൽ.31 ന് മൂന്നാം ദിവസം രാവിലെ കലശം വരവ്, തുടർന്ന് ഗുളികൻ, ഘണ്ഠാകർണ്ണൻ, ശാസ്തപ്പൻ, കാരണവർ, ഉച്ചിട്ട ഭഗവതി, വിഷ്ണു മൂർത്തി എന്നീ ദൈവ കോലങ്ങൾ കെട്ടിയാടും. 40 - ഓളം ശാസ്തപ്പൻ തിറകൾ ഒരേ സമയം കെട്ടിയാടും.ഉച്ചയ്ക്ക് 12 മുതൽ 3 വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കും

Post a Comment