*സി എച്ച് സെൻ്റെർ പളളൂർ വാട്ടർ ഡിസ്പെൻസർ നൽകി*
മാഹി :പള്ളൂർ പോലിസ് പാസ്പോർട്ട് എൻക്വയറി ഓഫീസിലേയ്ക്ക് വാട്ടർ ഡിസ്പെൻസർ സാമൂഹ്യ പ്രവർത്തകൻ അസീസ് ഹാജിക്ക് കുടിവെള്ളം നൽകി കൊണ്ട് മാഹി കോസ്റ്റാൽ ഇൻസ്‌പെക്ടർ ബി മനോജ് കുമാർ ഉൽഘാടനം ചെയ്തു
പളളൂർ സി.എച്ച് സെൻ്റെർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു
പളളൂർ സി എച്ച് സെൻ്റെറിൻ്റെ പ്രവർത്തനങ്ങൾ ചോദിച്ച് മനസ്സിലാക്കിയ സി.ഐ മനോജ് പ്രവർത്തനങ്ങളൊക്കെ മുകതകണ്ഡം പ്രശംസിക്കുകയും ചെയ്തു
ചടങ്ങിൽ വെച്ച് പളളൂർ സി.എച്ച് സെൻ്റെർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്തിനെയും സാമൂഹ്യ പ്രവർത്തകൻ അസീസ് ഹാജിയെയും പള്ളൂർ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ പി.പ്രദീപ് കുമാർ ആദരിച്ചു.
പള്ളൂർ എസ് ഐ സി.വി റനിൽ കുമാർ
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ അയ്യൂബ് പന്തക്കൽ, സെൻ്റർ സെക്രട്ടറി വി.കെ റഫീക്ക്,ട്രഷറർ എം എ അബ്ദുൽ ഖാദർ,ഷെമീമ് പന്തക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment