o സാറ്റലൈറ്റ്സർവ്വെ പൂർത്തിയാക്കി.
Latest News


 

സാറ്റലൈറ്റ്സർവ്വെ പൂർത്തിയാക്കി.

 


സാറ്റലൈറ്റ്സർവ്വെ പൂർത്തിയാക്കി.


ചൊക്ലി : മേക്കുന്നിലെയും,ആണ്ടിപിടികയിലെയുംപട്ടയം ലഭിക്കാത്ത കുടുബങ്ങൾക്ക് അനുവാദപത്രിക നൽകാൻ ചൊക്ലി ഗ്രാമപഞ്ചായത്ത് സാറ്റലൈറ്റ്സർവ്വെ പൂർത്തിയാക്കി.

മേക്കുന്നിൽ മുപ്പത്തി മൂന്ന്കുടുബമാണുള്ളത്. ഇതിൽ പത്ത് വീട്ടുകാർ കൈവശ രേഖ ലഭിക്കാത്തതുകൊണ്ട് പുതിയ വീടുകൾ നിർമ്മിക്കാൻ കഴിയാത്തതിനാൽ തകർന്നു വീഴാറായ വീട്ടിൽ നിന്നും വാടക വീട്ടിലേക്ക് മാറിയിട്ടുണ്ട് .

ആണ്ടിപ്പീടിക കുന്നുമ്മൽകണ്ടിയിൽ പന്ത്രണ്ട് വിട്ടുകാർക്കാണ് പട്ടയം ലഭിക്കാനുള്ളത്.

മേക്കുന്നിൽ നിലവിൽ താമസമുള്ള മൂന്ന് വീടുകൾ ഒരു ചുമർ അതിർത്തിയായ ഇരട്ട വീടുകളാണ് .ഇതിൽ ഒരു ഇരട്ടവീട്പൂർണ്ണമായും തകർന്നതിനാൽ മൂന്ന് ചെറിയ കുട്ടികളെ അനാഥാലയത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

സാറ്റലൈറ്റ് സർവ്വെപൂർത്തിയാകുന്ന മുറക്ക് നിലവിൽ താമസിക്കുന്നവർക്ക് അനുവാദപത്രം നൽകുമെന്നും അർഹതയില്ലാത്ത സ്വകാര്യ വ്യക്തികൾ കൈവശം വെക്കുന്ന പാവപ്പെട്ടവരുടെ ഭൂമി തിരിച്ചുപിടിക്കുമെന്നും പട്ടയം ലഭിച്ചതിനു ശേഷം പുതിയ  വീടുകൾ നിർമ്മിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് ഗവൺമെൻ്റിൽ സമർപ്പിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. 

കർഷക തൊഴിലാളി മേനപ്രം വില്ലേജ് കമ്മിറ്റിയാണ് പട്ടയം ലഭിക്കാനുള്ളവരുടെ അപേക്ഷകൾ ജനകീയ കൺവെൻഷനിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറിയത്.

സാറ്റലൈറ്റ് സർവ്വെ മേക്കുന്നിൽ  ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്   സി. കെ രമ്യ  ഉദ്ഘാടനം ചെയ്തു. ടി.ജയേഷ് ,ലൈസൻസ്ഡ് സർവേയർ കെ.പി. സജിത, ഷിജു. എം., ബബിലേഷ്.ബി.ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക്  പി.ശ്രീനാഥൻ, എം സജില ,പി.വി. നവാസ്,. അനിൽകുമാർ, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post