o റോഡരികിലെതോടിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് ഭീഷണി
Latest News


 

റോഡരികിലെതോടിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് ഭീഷണി

 റോഡരികിലെതോടിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് ഭീഷണി



മാഹി : മാഹി താത്തക്കുളത്തെ ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലെ റോഡ് അരികിലെ തോടിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് ഭീഷണിയാണ്. റോഡിന് കുറുകെ പാലം നിർമ്മിച്ചുവെങ്കിലും നടപ്പാതയോ, കൈവരിയോ ഇവിടെയില്ല. വിദ്യാർത്ഥികളും മറ്റു കായികതാരങ്ങളും സ്ഥിരമായി വരുന്ന സ്ഥലമാണ്  ഇൻഡോർ സ്റ്റേഡിയം. കൂടാതെ ഇരുചക്രങ്ങളിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്ന സ്ഥലം കൂടിയാണ് ഇവിടം.

         പള്ളൂരിൽ ഇതുപോലെ കൈവരി കെട്ടാതിരുന്ന തോട്ടിലേക്ക് വീണ് ഒരു ചെറുപ്പക്കാരൻ മരണപ്പെട്ടിരുന്നു. അതിനെ  തുടർന്നാണ് അവിടെ വേലി കെട്ടിയത്.

ഇവിടെയും അതുപോലെ ദുരന്തത്തിന് ആയിട്ടാണോ അധികൃതർ കാത്തിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ ചോദ്യം

Post a Comment

Previous Post Next Post