*സ്വാതന്ത്ര്യ ദിനാഘോഷം*
മാഹി:മൂലക്കടവ് ഗവ. ലോവർ പ്രൈമറി സ്കൂളിൽ പ്രധാനാധ്യാപിക എം. വിദ്യ ദേശീയ പതാക ഉയർത്തി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് നഫീസ ഹനീഫ് അധ്യക്ഷയായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ എം. മുസ്തഫ മാസ്റ്റർ മുഖ്യാതിഥിയായി.
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ സമ്മാനം നല്കി അനുമോദിച്ചു.
തുടർന്നു വിദ്യാർഥികൾകൾ
ദേശഭക്തിഗാനങ്ങളും സംഗീത ശില്പങ്ങളും അവതരിപ്പിച്ചു.
എം.റെന്യ സ്വാഗതവും കെ.രൂപശ്രീ നന്ദിയും പറഞ്ഞു.
എം.കെ. പ്രീത ജിൽറ്റി മോൾ ജോർജ് ,എം. കെ. അശ്വന എന്നിവർ നേതൃത്വം നൽകി.
Post a Comment