സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മാഹി പള്ളൂർ ആറ്റക്കൂലത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. മാഹി എ ഡിപിസി (സമഗ്ര ശിക്ഷാ അഭിയാൻ ) ഷിജു മാസ്റ്റർ പി പി,
പതാക ഉയർത്തി.
കലാസമിതി പ്രസിഡണ്ട് മഹമൂദ് കെ പി.,ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
ദേശീയ പ്രതിജ്ഞ. ദേശഭക്തിഗാനം തുടങ്ങിയ ഉണ്ടായി.
ചടങ്ങിൽ വെച്ച് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അനാമിക കെ ടി കെ,ആയുർവേദ ഡോക്ടർ ആയി പഠനം പൂർത്തിയാക്കിയ ഡോക്ടർ ഫാത്തിമത് സന എ. കെ,കണ്ണൂർ ജില്ലാ ബോഡി ബിൽഡേഴ്സ് അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശരൺ ബാബു എ കെ, മാധ്യമപ്രവർത്തക അഭിഷ അനൂപ്,എന്നിവരെ ആദരിച്ചു.
ഗവൺമെന്റ് മിഡിൽ സ്കൂൾ അവറോത് വച്ച് വിദ്യാർത്ഥികൾക്കായിനടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി.
മിർഹ എ. കെ, നൈന രജീഷ്, വിനില പി എൻ. തുടങ്ങിയവർ പ്രസംഗിച്ചു.
മോഹനൻ എൻ സ്വാഗതവും, പ്രകാശ് ബാബു കെ. വി. നന്ദിയും രേഖപ്പെടുത്തി.
Post a Comment