*മാഹിയിൽ സ്വാതന്ത്ര്യദിനം വർണ്ണാഭമായി കൊണ്ടാടി*
*മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പുതുച്ചേരി കൃഷി -സാമുഹിക ക്ഷേമ മന്ത്രി തേനി ജയകുമാർ പതാക ഉയർത്തി*
മാഹി :പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പുതുച്ചേരി കൃഷി -സാമുഹിക ക്ഷേമ മന്ത്രി തേനി ജയകുമാർ പതാക ഉയർത്തി
തുടർന്ന് സെറിമോണിയൽ പരേഡ് സല്യൂട്ട് സ്വീകരിച്ചു.
ആംഡ് പൊലീസ്, ലോക്കൽ പൊലീസ്, ഐ ആർ ബി എൻ ,എൻ.സി.സി, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർ പരേഡിൽ അണിനിരന്നു
തുടർന്ന് വായിക്കുക......
മാഹി എംഎൽഎ രമേശ് പറമ്പത്ത്,റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ, മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുൻ എം.എൽ എ .ഡോ: വി.രാമചന്ദ്രൻ, എന്നിവർ സംബന്ധിച്ചു
ചടങ്ങിൽ മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ദേശീയ സംസ്ഥാന തലങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു
പോലീസ് സേനയിൽ നിന്നും ഇന്ത്യൻ റിസർവ് ബറ്റാലിയനും , വിദ്യാലയങ്ങളിൽ നിന്നും എക്സൽ പബ്ളിക്ക് സ്ക്കൂളും
മികച്ച പരേഡിനുള്ള ട്രോഫി കരസ്ഥമാക്കി




































































Post a Comment