ശ്രീ നാരായണഗുരുസേവാ സമിതി മുൻകാല പ്രവർത്തകനെ ആദരിച്ചു
മാഹി: മഞ്ചക്കൽ ശ്രീ നാരായണ ഗുരുസേവാ സമിതി മുൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നകാരായി ഭാസ്ക്കരനെ മഠം കമ്മിറ്റി അദ്ദേഹം ഇപ്പോൾ താമസിക്കുന്ന മാടപ്പീടികയിലെ വീട്ടിൽ ആദരിച്ചു.
പ്രായാധിക്യം കാരണം വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തെ ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ശ്രീനാരായണ ഗുരുസേവാ സമിതിപ്രസിഡൻ്റ് ഉത്തമരാജ് മാഹി, ജനറൽ സിക്രട്ടറി ടി.കെ. രമേശൻ, മുൻ പ്രസിഡൻ്റ്മാരായ എം. രാമദാസ്, ടി.പി. സന്തോഷ്കുമാർ , എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വസന്ത് മങ്ങാട്ട് എന്നിവർ ഇന്ന് കാലത്ത് അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ഷാളണിയിച്ച് ആദരിച്ചു.
കാരായി ഭാസ്ക്കരൻ ശ്രീ നാരായണ ഗുരു സേവാ സമിതി പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി.

Post a Comment