*രക്ഷാബന്ധൻ മഹോത്സവം നാടിന്റെ ഉത്സവമായി*
ഈസ്റ്റ് പള്ളൂർ വിവേകാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം രക്ഷാബന്ധൻ മഹോത്സവം സമുചിതമായി ആഘോഷിച്ചു. വികെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ പി ഹരിദാസ് മുഖ്യഭാഷണം നടത്തി.
എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ തുടർ പഠനത്തിന് അർഹരായ പ്രദേശത്തെ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ വച്ചു ആദരിച്ചു.
കഴിഞ്ഞവർഷത്തെ പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Post a Comment