o *മാഹി ഗവ. ഫ്രഞ്ച് ഹൈസ്കുളിൽ നിപുൺ ഭാരത് പ്രവർത്തനങ്ങൾക്കു തുടക്കമായി|*
Latest News


 

*മാഹി ഗവ. ഫ്രഞ്ച് ഹൈസ്കുളിൽ നിപുൺ ഭാരത് പ്രവർത്തനങ്ങൾക്കു തുടക്കമായി|*

 *മാഹി ഗവ. ഫ്രഞ്ച് ഹൈസ്കുളിൽ നിപുൺ ഭാരത് പ്രവർത്തനങ്ങൾക്കു തുടക്കമായി*



മാഹി : മയ്യഴി മേഖലയിൽ ഫ്രഞ്ച് ഭാഷ ബോധനമാധ്യമമായ എകവിദ്യാലയമായ ഗവ. ഫ്രഞ്ച് ഹൈസ്കുളിൽ നിപുൺ ഭാരത് പദ്ധതിക്ക് ഇന്നു തുടക്കമായി.


വിദ്യാർഥികളുടെ നേതൃത്വത്തിൽ അക്ഷരച്ചെരാതുകൾ കൊളുത്തിക്കൊണ്ട് ആരംഭിച്ച പരിപാടി വിദ്യാലയത്തിലെ മുൻപ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു -


പ്രൈമറി വിഭാഗം കുട്ടികൾക്ക് ഭാഷയിലും ഗണിതത്തിലും അടിസ്ഥാന ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച് പുതിയ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തതാണ് നിപുൺ ഭാരത് പദ്ധതി.


സംസ്ഥാനത്തെ എല്ലാ ഗവ വിദ്യാലയങ്ങളിലും കഴിഞ്ഞ വർഷം പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും  ഫ്രഞ്ച് ബോധനമാധ്യമo ആയിരുന്നതിനാൽ ഗവ ഫ്രഞ്ച് ഹൈസ്കൂളിൽ പദ്ധതി നടപ്പിലായിരുന്നില്ല.


നിപുൺ ഭാരത് പദ്ധതിയുടെ സമഗ്രമായ നടത്തിപ്പിന് ഫൗണ്ടേഷനൽ ലിറ്ററസി ആൻ്റ് ന്യൂമറസി (എഫ്.എൽ. എൻ) ദിനാചരണം എല്ലാ മാസവും പതിനൊന്നാം തിയ്യതി സ്കൂളിൽ നടക്കും.


കുട്ടികളുടെ പഠന നിലവാരം അടുത്തറിയാൻ രക്ഷിതാക്കൾക്ക് അവസരം നല്കുന്നതോടൊപ്പം ഉചിതമായ ബോധവല്ക്കരണ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനും

പ്രതിമാസ എഫ്.എൽ.എൻ രക്ഷാകർതൃ സംഗമം

ഉപയുക്തമാകും.


 അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ട് കെ. നമിതയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ

പി.ടി.എ. ഉപദേശക സമിതി അംഗം എസ്. പി. റഫീക്ക് ആശംസകൾ നേർന്നു -


പ്രധാനാധ്യാപകൻ ഒ. എം ബാലകൃഷ്ണൻ സ്വാഗതവും സ്വപ്നമോഹൻ നന്ദിയും പറഞ്ഞു. 


അധ്യാപകരായ വി.രേഖ ,

വി. വിജി, വി. എം.സിമീറ  വിദ്യാർഥികളായ ദേവശ്രീ, ദേവിക എന്നിവർ എഫ്.എൽ എൻ.

ദിനാരണത്തിനു നേതൃത്വം നൽകി.

Post a Comment

Previous Post Next Post