ഹിരോഷിമ നാഗസാക്കി ദിനമാചരിച്ചു
മാഹി: പന്തക്കൽ പി എം ശ്രീ - ഐ കെ കുമാരൻ മാസ്റ്റർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ
ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു
സ്കൂൾ വൈസ് പ്രിൻസിപ്പാൾ കെ റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകൻ സിപി ഹരീന്ദ്രൻ യുദ്ധവിരുദ്ധ ഭാഷണം നടത്തി
സ്കൂൾ ചിത്രകല അധ്യാപകൻ കെ.കെ സനൽ ചിത്രപരിചയം നടത്തി
വിദ്യാർത്ഥികൾ നടത്തിയ
യുദ്ധവിരുദ്ധ സന്ദേശമുൾകൊണ്ട ദൃശ്യാവിഷ്ക്കാരമുണ്ടായിരുന്നു
പ്രധാന അധ്യാപകൻ കെ വി മുരളീധരൻ സ്വാഗതവും, എ ജയപ്രഭ നന്ദിയും പറഞ്ഞു

Post a Comment