*ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമം*
അഴിയൂർ: ക്വിറ്റ് ഇന്ത്യ ദിനാചാരണത്തിന്റെ ഭാഗമായി അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമവും പതാക ഉയർത്തൽ ചടങ്ങും സംഘടിപ്പിച്ചു.
ദേശീയോദ്ഗ്രഥന പ്രതിജ്ഞാ ചൊല്ലിക്കൊടുത്തുകൊണ്ട് സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പാമ്പള്ളി ബാലകൃഷ്ണൻ, കെ പി വിജയൻ,കെ പി.രവീന്ദ്രൻ, ഇ.കമല, കെ.പി ജയകുമാർ, എം. പ്രഭുദാസ്, പുരുഷു രാമത്ത്, നസീർ വീരോളി,ബാബു പറമ്പത്ത്, എൻ. ധനേഷ് , നിജേഷ് കെ. പി. പ്രസംഗിച്ചു.

Post a Comment