ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തലശ്ശേരി എംഎൽഎ ഓഫീസിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന് ചെക്ക് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ, സെക്രട്ടറി കെ.എ. ലസിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാണിക്കോത്ത് മഗേഷ്, മെമ്പർമാരായ ടി.എ. ഷർമിരാജ്, കെ. വത്സല എന്നിവർ സംബന്ധിച്ചു.

Post a Comment