*ചൊറിയൻ പുഴു ശല്യം രൂക്ഷമായതായി പരാതി*
പള്ളൂർ പന്തക്കൽ മേഖകളിൽ പുഴു ശല്യം രൂക്ഷമായതായി പരാതി
വാഴയിലകളും മറ്റു ചെടികളും നശിപ്പിക്കുന്ന പുഴുക്കൾ വീടുകളിലും ശല്യമായി മാറിയിട്ടുണ്ട്
എല്ലാ വർഷവും പുഴുക്കൾ ഉണ്ടാവാറുണ്ടെങ്കിലും ഈ വർഷം വളരെക്കൂടുതലാണ്
കോഴിക്കോട് ജില്ലയിൽ വ്യാപകമായിട്ടുണ്ടായ പുഴു ശല്യം സംബന്ധിച്ച് കോഴിക്കോട് ജില്ലാ ഓഫീസ് സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ് മാനേജ്മെൻറ് സെൻ്ററിലേക്ക് സ്റ്റാറ്റസ് അറിയിക്കുകയും, ഒപ്പം കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫെഷണൽസ് ആയി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിർദ്ദേശിച്ചിട്ടുള്ള കീട നിയന്ത്രണ മാർഗങ്ങൾ ചുവടെ ചേർക്കുന്നു.
1. കളകൾ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുക
2. കീടബാധയുള്ള ഇലകൾ പറിച്ചെടുത്തോ, പുഴുക്കളെ കൂട്ടമായി കാണുന്ന ഇലഭാഗം മുറിച്ചെടുത്തോ നശിപ്പിക്കുക
3. ആദ്യഘട്ടത്തിൽ മിത്ര ജീവാണുക്കളായ ബ്യൂവേറിയ ബാസ്സിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയത്, ബാസ്സിലസ് തുറിഞ്ചിയൻസിസ് 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ മുകളിലും അടിയിലും ഇലക്കവിളുകളിലും തളിക്കുക.
4. ജൈവകീടനാശിനികളായ നന്മ, ശ്രേയ എന്നിവയിലൊന്ന് 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ രണ്ടു വശങ്ങളിലുമായി തളിക്കുക.
5. ജൈവ കീടനാശിനിയായ ഗോമൂത്രം കാന്താരി മിശ്രിതം പുഴുക്കളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. ഒരു ലിറ്റർ ഗോമൂത്രത്തിൽ 20 ഗ്രാം കാന്താരിമുളക് അരച്ചത് ചേർത്തിളക്കി, സോപ്പ് ലായനിയും 10 ലിറ്റർ വെള്ളവും ചേർത്ത് നേർപ്പിച്ച് അരിച്ചെടുത്ത് ഇലകളിൽ തളിക്കുക. തളിക്കുമ്പോൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.
6. കീടാക്രമണം രൂക്ഷമായാൽ രാസകീടനാശിനികളായ ക്ലൊറാൻട്രൈനിപ്പോൾ 18.5 SC (കൊറാജൻ എന്ന പേരിൽ ലഭ്യമാണ്) 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലും, Flubendamide 39.35 SC (Fame എന്ന പേരിൽ ലഭ്യമാണ്) 2 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയത്, ക്യുനാൽഫോസ് ( എക്കാലക്സ് എന്ന പേരിൽ ലഭ്യമാണ്) 2 മുതൽ 4 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയതോ സ്പ്രേയർ ഉപയോഗിച്ച് തളിച്ചു കൊടുക്കാം.
7. ജൈവ രാസകീടനാശിനികൾ ഇലകളുടെ ഇരുവശത്തും, ഇലക്കവിളിലും, ചുവട്ടിലും നൽകണം
മണ്ണെണ്ണ എമൽഷൻ 20 മി.ലി. 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു കൊടുക്കുക. 1 ലിറ്റർ വെള്ളത്തിൽ 5 മുതൽ 10 മി.ലി വേപ്പെണ്ണയും 6 ഗ്രാം സോപ്പും ചേർത്ത് കലക്കി സ്പ്രേ ചെയ്തു കൊടുക്കുന്നതും നല്ലതാണ്

Post a Comment