ഫോട്ടോഗ്രഫി, ജീവ കാരുണ്യ ദിനത്തിൽ ആദരവ് നൽകി
മയ്യഴി: ലോക ഫോട്ടോഗ്രഫി ദിനത്തിൻ്റെയും ജീവകാരുണ്യ ദിനത്തിൻ്റെയും ഭാഗമായി ജീവനാളം മാഹിയും കേരള റിപ്പോർട്ടേഴ്‌സ് ആൻ്റ് മീഡിയ മാഹി മേഖല കമ്മിറ്റിയും ചേർന്ന് ആദര സമർപ്പണം നടത്തി.
വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനും കോളമിസ്റ്റും പ്രഭാഷകനുമായ അസീസ് മാഹിയെ മുൻ കൗൺസിലറും പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകനുമായ പള്ളിയൻ പ്രമോദ് ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകനും ഒട്ടേറെ സന്നദ്ധ സാമൂഹിക സംഘടനാ ഭാരവാഹിയുമായ മഞ്ചക്കലിലെ കെ.ഇ.മമ്മുവിനെ എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സി.കെ.രാജലക്ഷ്മി ആദരിച്ചു.
എൻ.വി.അജയകുമാർ അധ്യക്ഷത വഹിച്ചു. കാർത്തു വിജയ്, സി.കെ.രാജേഷ്, പായറ്റ സജിത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment