മരം റോഡിലേക്ക് വേരറ്റ് നീങ്ങി വീണു
മാഹി : റോഡ് അരികിലെ മരം റോഡിലേക്ക് വേരറ്റ് നീങ്ങി വീണു. ചാലക്കര സെൻറ് തെരേസ ഹയർസെക്കൻഡറി സ്കൂളിന് പിൻവശത്തു നിന്നു ഇന്ദിരാഗാന്ധി പോളിടെക്നിക് റോഡിലേക്ക് പോകുന്ന റോഡിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിനതിരിൽ നിന്ന മരമാണ് നിന്ന നില്പിൽ റോഡിലേക്ക് നീങ്ങി വീണത്. ചെറുവാഹനങ്ങളും വിദ്യാർത്ഥികളും നടന്നു പോകുന്ന വഴിയാണിത്. മറ്റു മരങ്ങളുടെ ശിഖരങ്ങളിലും വൈദ്യുത കമ്പിയിലും തട്ടിയാണ് മരം ചരിഞ്ഞുവീഴാതെ നിൽക്കുന്നത്.മരം ഉടമസ്ഥനോ അധികൃതരോ മുറിച്ചുമാറ്റിയില്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുമെന്ന് പേടിയിലാണ് നാട്ടുകാർ.

Post a Comment