o ഗോപിനാഥൻ മാഷിന് സ്കൗട്ട് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന തല അവാർഡ്
Latest News


 

ഗോപിനാഥൻ മാഷിന് സ്കൗട്ട് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന തല അവാർഡ്

 *ഗോപിനാഥൻ മാഷിന് സ്കൗട്ട്    ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന തല അവാർഡ്*



മാഹി :ഈസ്റ്റ് പള്ളൂർ മാർവൽ റോഡിൽ ഗോപികയിലെ  ഗോപിനാഥൻ മാസ്റ്റർ ചിത്രകാരനും,ചിത്രകലാ അധ്യാപകനും, ഫോട്ടോഗ്രാഫറുമൊക്കെയാണെങ്കിലും, ഗോപിനാഥൻ മാഷിന് സ്കൗട്ട് എന്നും പ്രാണവായുവാണ്.

        കണ്ണൂർ ജില്ലയിലെ വേങ്ങര ഗവൺമെൻ്റ് വെൽഫെയർ യുപി സ്കൂളിൽ അധ്യാപകനായിരിക്കെ 1986 മെയ് മാസത്തിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പെരുമ്പറമ്പ് യുപി സ്കൂളിൽ നടന്ന പ്രിലിമിനറി കോഴ്സിൽ പങ്കെടുത്താണ് ഗോപിനാഥൻ മാസ്റ്റർ സ്കൗട്ടിന്റെ ഭാഗമാകുന്നത്.

   കോഴ്സ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴേക്കും 1986 ജൂൺ മാസം പ്രസ്തുത സ്കൂളിൽ നിന്നും ഗോപിനാഥൻ മാസ്റ്റർക്ക്

 കണ്ണൂർ ഗവ: സിറ്റി ഹൈ സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.സിറ്റി ഹൈസ്കൂളിലെ  സ്കൗട്ട് മാസ്റ്റർ റിട്ടയർ ആയതിനാൽ ആ സ്കൂളിലെ സ്കൗട്ട് യൂണിറ്റിന്റെ ചാർജ് ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചു. ഒന്നാം  വർഷം തന്നെ കണ്ണൂർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട നാഷണൽ ജാമ്പൂരിയിൽ യൂണിറ്റിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുകയും, ജാമ്പൂരിയുടേ വിജയത്തിനായി തുടക്കം മുതൽ അവസാനം വരെ വളരെ നല്ല സേവനം കാഴ്ച്ചവെക്കാനു മാഷിന് സാധിച്ചു. 

   1990 ജൂൺ മാസം തോട്ടട ഗവ: ഹൈ സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിക്കും വരെയും ആ യൂണിറ്റിനെ നല്ല രീതിയിൽ തന്നെ കൊണ്ടുപോകാൻ സാധിച്ചു. തോട്ടടസ്കൂളിലും നിലവിലുള്ള യൂനിറ്റ് അധ്യാപകൻ റിട്ടയർ ചെയ്തതിനാൽ യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നു. പ്രസ്തുത യൂനിറ്റിന്റെ ചാർജ് ഏറ്റെടുത്ത് പ്രവർത്തനം  തുടർന്നപ്പോൾ കണ്ണൂർ ജില്ലാ അസോസിയേഷനു വേണ്ടി നല്ല പ്രവർത്തനം ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നു. തുടർന്ന് 1994 ജൂൺ 13 ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൊടുവള്ളി ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി വരുകയും അവിടേയും നിലവിൽ ഉണ്ടായിരുന്ന യൂനിറ്റിന്റെ പ്രർത്തനം ഏറ്റെടുത്ത് ഗോപിനാഥൻ മാഷ് സജീവമായി. 2011 മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിക്കും വരെയും ഒരു മാതൃകാ  സ്കൗട്ട് മാസ്റ്റർ എന്ന നിലയിൽ ഗോപിനാഥൻ മാഷ് പ്രവർത്തിച്ചു. 

   സ്കൗട്ട് മാസ്റ്റർ എന്ന നിലയിൽ നിരവധി രാജ്യപുരസ്കാർ രാഷ്ട്രപതി സ്കൗട്ടുകളെ ഗോപിനാഥൻ മാഷ് വളർത്തിയെടുത്തിട്ടുണ്ട്. എല്ലാ ജില്ലാ റാലികളിലും സ്റ്റേ്റ്ററ്റ് തല കാമ്പൂരികളിലും പങ്കെടുത്ത അടദ്ദേഹം 1999- 2000 മുതൽ 2004-2005 വർഷം വരെ തലശ്ശേരി സൗത്ത് ഉപജില്ലാ സെക്രട്ടറിയായും, ജില്ലാ ബാഡ്ജ് എക്സാമിനർ, ട്രെയിനിംഗ് കൗൺസിലർ എന്നീ നിലകളിലും 2005, 2006 വർഷം മുതൽ 2007, 2008 വർഷം വരെ തലശ്ശി സൗത്ത് ഉപജില്ല ട്രഷറർ ആയും സേവനം ചെയതു വന്നിട്ടുണ്ട്. തുടർന്ന് 2011 ൽ  വിരമിക്കും വരെയും സേവനം ഗോപിനാഥൻ മാസ്റ്റർ ഇപ്പോഴും സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഭാഗം തന്നെയാണ്. 

       മറ്റു പ്രസ്ഥാനങ്ങളെ പോലെയല്ല ഒരാൾക്ക് താല്പര്യം ഉള്ളടത്തോളം കാലം സ്കൗട്ടിന്റെ ഭാഗമാകാൻ കഴിയും എന്നതാണ് ഇതിൻറെ പ്രത്യേകത അതുകൊണ്ടുതന്നെ ജില്ലാ ബാഡ്ജ് കമ്മിറ്റി അംഗം, ഉപജില്ലാ സ്കൗട്ട് റപ്രസന്ററ്റീവ്, ബാഡ്ജ് എക്സാമിനർ എന്നീ നിലകളിൽ സേവനം ചെയ്ത് വരവെ 2016-17 വർഷം മുതൽ ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ, എക്സിക്യൂട്ടീവ് അംഗം, ജില്ലാ ഒഫിഷ്യൽ അംഗം എന്നീ നിലകളിൽ ഇപ്പോഴും സേവനം ചെയ്ത് വരുന്നു. തലശ്ശേരി സൗത്ത്, ചൊക്ലി ഉപജില്ലകളുടെ ചുമതലയുമായി മുപ്പത്തിയെട്ട് വർഷം പിന്നിടുന്ന ഗോപിനാഥൻ മാഷിന് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന തല അവാർഡ് ആയ 2024 BAR TO MEDEL OF MERIT 

തിരുവനന്തപുരം സിക്ഷക് സദ്നിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്‌. എസ് lAS നൽകിയത് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നു.

Post a Comment

Previous Post Next Post