ഭിന്നശേഷിക്കാർക്ക് ട്രെയിൻ പാസ്: അപേക്ഷ നല്കി
*ഭിന്നശേഷിക്കാർക്ക് ട്രെയിൻ പാസ് ലഭ്യമാക്കുന്നതിനായി മാഹി കരുണ അസ്സോസിയേഷൻ പാലക്കാട് ഡിവിഷൻ ഓഫീസിൽ അപേക്ഷ നല്കി*
മാഹി: മാഹിയിലെ ഭിന്നശേഷിക്കാർക്ക് ട്രെയിൻ യാത്ര ആനുകൂല്യത്തിനായി പാസ് ലഭിക്കുന്നതിന് വേണ്ടി മാഹിയിലെ ഭിന്നശേഷിക്കാരുടെ സംഘടനായ കരുണ അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഓഫീസിൽ അപേക്ഷ സമർപ്പിച്ചു.
കരുണ അസ്സോസിയേഷൻ ഭാരവാഹികളായ സുരേഷ് ബാബു,ശിവൻ തിരുവങ്ങാട്, എം പി ഷാജഹാൻ, മെംബർ കെ പി സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം സമർപ്പിച്ചത്
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായുള്ള അപേക്ഷയും, ദിനശേഷിക്കാർക്ക് മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയും മാഹിയിലെ ബന്ധപ്പെട്ട അധികാരികൾക്ക് കരുണ അസ്സോസിയേഷൻ നല്കുകയും ചെയ്തിട്ടുണ്ട്

Post a Comment