*ചെമ്പ്ര ശ്രീ നാരായണ മഠം എഴുപതാം വാർഷികവും ചതയ ദിനാഘോഷവും!*
മാഹി:ചെമ്പ്ര ശ്രീ.
നാരായണ മഠം
70-ാം വാർഷികവും ചതയ ദിനാഘോഷവും ആഗസ്റ്റ് 19, 20 തിയ്യതികളിൽ നടക്കും.
19 നു രാവിലെ 8 മണിക്ക് മഠാങ്കണത്തിൽ പതാക ഉയർത്തുന്നതോടെ പരിപാടികൾക്കു തുടക്കമാകും.
ഉച്ച തിരിഞ്ഞു മൂന്നുമണിക്ക് ഘോഷയാത്രയും സന്ധ്യക്ക് ദീപാലങ്കാരവും ഉണ്ടാകും.
തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം തലശ്ശേരി ജ്ഞാനോദയം പ്രസിഡണ്ട് അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്യും.
മഠം പ്രസിഡണ്ട് എ-കരുണാകരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കാലടി സർവ്വകലാശാലയിലെ പ്രൊഫസർ അമൽ. സി. രാജൻ മുഖ്യഭാഷണം നടത്തും.
ചടങ്ങിൽ മൺമറഞ്ഞുപോയ സ്ഥാപക ഡയറക്ടർ ബോർഡ് മെമ്പർമാരെയും പൂർവ്വകാല പ്രവർത്തകരെയും അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യും -
സി. പി. അനിൽ അനുസ്മരണ പ്രഭാഷണം നടത്തും .
എം. മുസ്തഫ മാസ്റ്റർ, സിസ്റ്റർ മതലായി മേരി, എ.കെ. സുരേശൻ മാസ്റ്റർ എന്നിവർ ആഘോഷത്തിനു ആശംസകളർപ്പിച്ചു സംസാരിക്കും.
സമ്മേളനാന്തരം ദേശവാസികളൊരുക്കുന്ന കലാവിരുന്നുണ്ടാകും.
തുടർന്ന് റംഷി പട്ടുവം നയിക്കുന്ന പാട്ടുറവ എന്ന സംഗീത പരിപാടിയും അരങ്ങേറും.
ഇരുപതിനു രാവിലെ ഗുരുപൂജയും ദേശവാസികളുടെ സംഗീത വിരുന്നും ഉണ്ടാകും -
ഉച്ചക്കു നടക്കുന്ന സമൂഹസദ്യയോടെ പരിപാടികൾ പര്യവസാനിക്കും -
Post a Comment