വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്ക് അശ്രൂ പൂജ അർപ്പിച്ചു
കോടിയേരി: വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞു പോയവർക്ക് അശ്രുപൂജ അർപ്പിച്ചുകൊണ്ട് മഹിള കോൺഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റി പ്രാർഥനാ സദസ് നടത്തി. മാടപ്പീടികയിൽ നടന്ന പ്രാർഥനാ സദസിൽ കെ.പി. കുശലകുമാരി അധ്യക്ഷത വഹിച്ചു. വി.കെ. സുചിത്ര പ്രസാദ്, സി.കെ.സ്വപ്ന, കെ.കെ.മഹിജ, പി.രാഗിണി, പി.കെ.സുനിത, എം.ഷീബ, ടി.പി.ജസീന, ടി.സതി, കെ.ലീന, എ.അനിഷ എന്നിവർ സംസാരിച്ചു.

Post a Comment