*ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധാരൻ മാസ്റ്റർ സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.*
വിമുക്തഭടൻ പൊത്തങ്ങാട്ട് നാരായണൻ ദേശീയ പതാക ഉയർത്തി.
ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി മുഖ്യഭാഷണം നടത്തി.ക്ഷേത്രസെക്രട്ടറി പി കെ സതീഷ്‌കുമാർ, വായനശാല സെക്രട്ടറി ഹരീഷ് ബാബു, വായനശാല ഖജാൻജി രൂപേഷ് ബ്രഹമം എന്നിവർ സംസാരിച്ചു.
അഞ്ജന വിജയൻ, ഗൗരിനന്ദ എന്നിവർ ദേശഭക്തി ഗാനം ആലപ്പിച്ചു.
തുടർന്ന് മധുരം വിതരണം നൽകി.
സന്തോഷ് തുണ്ടിയിൽ, മുകുന്ദൻ മേച്ചോളിൽ,
എം വിജയൻ, കെ ഷാജേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment