*ഒളിമ്പിക്സ് വേവ് പ്രദർശനം ഒരു അനുകരണീയ മാതൃക:*
കെ.കെ. പവിത്രൻ
മഹി -പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒളിമ്പിക്സ് വേവ് 2024 പ്രദർശനം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും അനുകരിക്കാവുന്ന ഉത്തമ മാതൃകയാണെന്ന് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ. പവിത്രൻ അഭിപ്രായപ്പെട്ടു.
ജൂലൈ 29നു തിങ്കളാഴ്ച ആരംഭിച്ച പ്രദർശനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹി മേഖലയിലെ സർക്കാർ സ്വാകാര്യ വിദ്യാലയങ്ങളിൽ നിന്നെത്തിയ നൂറു കണക്കിനു വിദ്യാർഥികൾക്ക് ഒളിമ്പിക്സ് ആവേശം പകരാനുതകിയ പ്രദർശനമൊരുക്കിയ സ്കൂൾ സ്പോർട്സ് ക്ലബ്ബ് അംഗങ്ങളായ കുട്ടികളെയും നേതൃത്വം നല്കിയ അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു.
സ്കൂൾ പ്രധാനാധ്യാപിക
സി.ലളിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പിന്നണി ഗായകൻ എം. മുസ്തഫ മുഖ്യാതിഥിയായി.
കായികാധ്യാപകൻ സി. സജീന്ദ്രൻ സ്വാഗതവും എം.വി. സുജയ നന്ദിയും പറഞ്ഞു. കെ.കെ. സ്നേഹപ്രഭ, ചിത്രകലാധ്യാപകൻ ടി.എം. സജീവൻ, വി.കെ. ഉമ, കെ.എം. സ്വപ്ന എന്നിവർ സമാപന സമ്മേളന പരിപാടി ഒരുക്കങ്ങൾക്ക് നേതൃത്വം നല്കി.
ഒളിമ്പിക്സ് കായിക മേളയുടെ ഭാഗമായി സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തുടർ പരിപാടിയായി പ്രശ്നോത്തരി, മാഗസിൻ നിർമ്മാണം എന്നീ ഇനങ്ങളിൽ മാഹി മേഖലാതല മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്

Post a Comment