ലൂണാമൂവാസ്: പെയിന്റിംഗ് മത്സരവും ബഹിരാകാശ ഐഡിയത്തോണും
പള്ളൂർ: ദേശീയ ബഹിരാകാശദിനത്തോടനുബന്ധിച്ച് പെയിന്റിംഗ് മത്സരവും ബഹിരാകാശ ഐഡിയത്തോണും സംഘടിപ്പിക്കുന്നു. ലൂണാമൂവാസ് എന്ന പേരിൽ മാഹി കോ ഓപ്പറേറ്റീവ് കോളേജ് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 18 ഞായറാഴ്ച പെൻസിൽ ഡ്രോയിംങ് (എൽ.പി, യു.പി), വാട്ടർ കളറിങ് (ഹൈസ്കൂൾ, ഹയർ സെക്കണ്ടറി) എന്നിവ നടക്കും. ആഗസ്റ്റ് 27 ചൊവ്വാഴ്ച്ച നടക്കുന്ന ബഹിരാകാശ ഐഡിയത്തോണിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ യഥാർത്ഥവും ക്രിയാത്മകവുമായ ആശയങ്ങൾ 15 മിനിറ്റ് അവതരിപ്പിക്കാനാകും. ചാർട്ട് പേപ്പർ, പവർപോയിന്റ് എന്നിവ ഇതിനായി ഉപയോഗിക്കാം. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ മത്സരങ്ങളും അന്നേദിവസം തന്നെ നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000,1000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. മത്സര ദിവസങ്ങളിൽ കോളേജ് ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷനും ബന്ധപ്പെടാം:- 9446844802, 9961330488
കോളേജ് വൈസ് പ്രസിഡണ്ട് ശ്രീജേഷ് എം കെ, അധ്യാപകരായ രജീഷ് ടി. വി, ബിലാൽ ശിബിലി, സച്ചിൻ സജീവ് എന്നിവർ സംസാരിച്ചു
Post a Comment