*സ്വാതന്ത്രത്തിന്റെ എഴുപത്തി എട്ടാം വാർഷികത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ കേശദാനം ചെയ്യും.*
*മാഹി : എഴുപത്തി എട്ടാമത് സ്വാതന്ത്ര ദിനത്തിന്റെയും, ലോക അവയവദാനത്തിന്റെയും ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് അവയവദാന ബോധവൽക്കരണം നടത്തുന്നു.*
*ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ കോഡിനേഷൻ കമ്മിറ്റിയുടെ ആലോചനയോഗം ഇന്ന് വൈകുന്നേരം 5 മണിക്ക് ഹോട്ടൽ തീർത്ഥ ഇന്റർനാഷണിൽ വെച്ച് നടക്കും. മരണശേഷം സ്വന്തം ശരീരം പരിയാരം മെഡിക്കൽ കോളേജിലേക്ക് സമ്മതപത്രം എഴുതി നൽകിയ എഴുത്തുകാരിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, കേരള നദീജല സംരക്ഷണ സമിതി വൈസ് ചെയർ പേഴ്സനുമായ ശ്രീമതി :സി കെ രാജലക്ഷ്മി തന്റെ മുടി മുറിച്ച് നൽകി ഉദ്ഘാടനം ചെയ്യും. തലശ്ശേരി താലൂക്ക് കേശദാന കോർഡിനേറ്റർ ഒ പി പ്രശാന്ത്, നിഖിൽ രവീന്ദ്രൻ, പി പി റിയാസ് വട്ടക്കാരി കൈതാൽ, രജീഷ് കാരായി എന്നിവർ പങ്കെടുക്കും.*
Post a Comment