o വെജിറ്റബിൾ ഡേ ആഘോഷിച്ചു*
Latest News


 

വെജിറ്റബിൾ ഡേ ആഘോഷിച്ചു*

 *വെജിറ്റബിൾ ഡേ ആഘോഷിച്ചു* .



മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾ വെജിറ്റബിൾ ഡേ ആഘോഷിച്ചു.  ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകർ കുട്ടികളെ ബോധവന്മാരാക്കി. തുടർന്ന് ഓരോ കുട്ടിയും പച്ചക്കറിയുടെ വേഷത്തിൽ വന്ന് അവയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. 


പ്രീ പ്രൈമറി അധ്യാപകരായ അനിതയുടെയും സുനിതയുടെയും നേതൃത്വത്തിൽ സ്വാദിഷ്ടമായ സാലഡ് തയ്യാറാക്കി എല്ലാ കുട്ടികൾക്കും നൽകി. വിവിധ തരത്തിലും നിറത്തിലുമുള്ള പച്ചക്കറികൾ തിരിച്ചറിയുന്ന മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു. പച്ചക്കറി വേഷമണിഞ്ഞ കുട്ടികളുടെ നൃത്തം കാഴ്ചക്കാരുടെ കണ്ണിന് കുളിർമയേകി.

Post a Comment

Previous Post Next Post