*തിരുവാതിര മത്സരം സംഘടിപ്പിച്ചു*
മാഹി: തീരം സാംസ്കാരിക വേദിയുടെ 12-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവാതിര മത്സരം നടന്നു
ഞായറാഴ്ച്ച വൈകീട്ട് മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രപറമ്പിൽ വെച്ച് നടന്ന മത്സരം പുതുച്ചേരി ബെസ്റ്റ് ചൈൽഡ് അവാർഡ് ജേതാവും, യുവനർത്തകിയുമായ ഉത്തര ഉമേഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു
മാഹി- കണ്ണൂർ - അഴിയൂർ പ്രദേശങ്ങളിൽ നിന്നായി ആറോളം ടീമുകൾ പങ്കെടുത്തു
മത്സര വിജയികൾക്കുള്ള സമ്മാനം സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും
തീരം സാംസ്കാരിക വേദി പ്രസിഡണ്ട് പി മഹേഷ അധ്യക്ഷത വഹിച്ചു.
നാട്യശ്രീ ശശികുമാർ ശിവപുരം, കലാക്ഷേത്ര
ജിഷ രാജേഷ് എന്നിവർ മുഖ്യതിഥികളായി
സിക്രട്ടറി കെ വി കൃപേഷ് സ്വാഗതവും,
വനിത വിംഗ് കോഡിനേറ്റർ കവിത പ്രദീപ് നന്ദിയും പറഞ്ഞു





Post a Comment