പാഠ്യ-പാഠ്യേതരവിഷയങ്ങളിലെ ഗുണനിലവാരം ഉയർത്തും.
മാഹി: മാഹി ചെമ്പ്രയിൽ പ്രവർത്തിക്കുന്ന പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൻ്റെ വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റി മീറ്റിംഗ് വിദ്യാലയത്തിൽ നടത്തി. മറ്റു വിഷയങ്ങളോടപ്പം, വിദ്യാലയത്തിലേക്കുളള രണ്ട് റോഡുകളുടേയും റീടാറിങ് ഉടൻ നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിദ്യാലയ മാനേജ്മെൻ്റ് കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികൃതരോട് അഭ്യർത്ഥിച്ചു. പഠന നിലവാരം ഉയർത്തുന്നതോടെപ്പം, കുട്ടികളുടെ സർഗ്ഗ സിദ്ധി വികസിപ്പിക്കാനുളള കർമ്മ പദ്ധതികൾക്ക് യോഗം രൂപം നൽകി.
വൈദഗ്ധ്യം നേടിയ കലാ-സാഹിത്യ പ്രതിഭകളെ പങ്കെടുപ്പിച്ച് ശിൽപ്പശാലകളും, കേമ്പുകളും സംഘടിപ്പിക്കാനും, വാർഷികാഘോഷം വിപുലമായി നടത്താനും തീരുമാനിച്ചു. വി എം സി. ചെയർമാനും മാഹിഅഡ്മിനിസ്ട്രറ്ററുമായ ഡി..മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പെർ സെക്രട്ടറിയും പ്രിൻസിപ്പലുമായ എൻ.ഗിനീഷ് കുമാർ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.
മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം തനുജ ,ഗവ: ഹൗസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, ഡോ:ബ്ലസ്സി മാത്യു,ഡോ.എം.കെ. സൈബുന്നിസ്സ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംബന്ധിച്ചു.
Post a Comment