o സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു*
Latest News


 

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു*

 *സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു* 



മാഹി:പുതുശ്ശേരി സംസ്ഥാന നാലാമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.


നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തെയും മുഖമുദ്രയാണ് അയോധനകലയിൽ പ്രധാനപ്പെട്ട ഇനമായ കളരി അഭ്യാസമെന്ന് എംഎൽഎ. അഭിപ്രായപ്പെട്ടു ഇന്നും മയ്യഴിയിലെ ഒരുപറ്റം ചെറുപ്പക്കാർ കളരി സംസ്ക്കാരം നിലനിർത്താൻ, ആ യോധനകലയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹംപറഞ്ഞു.


സി എച്ച് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.പുതുച്ചേരി സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് സി.വി.ശ്രീജേഷ്, സി.വി.പ്രദീപ്,ശ്രീജയൻ, ജനീഷ്, നിഹാര പ്രേം സംസാരിച്ചു

Post a Comment

Previous Post Next Post