o യാത്രയയപ്പു നല്കി.
Latest News


 

യാത്രയയപ്പു നല്കി.

യാത്രയയപ്പു നല്കി.



മാഹി: മുപ്പത്തി ഏഴു വർഷം നിണ്ട സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നു വിരമിക്കുന്ന 

മൂലക്കടവ് ഗവ. എൽ.പി. സ്കൂളൽ പ്രധാനാധ്യാപിക 

ഒ.ഉഷ ടീച്ചർക്ക് സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പു നല്കി.


പ്രതികൂല കാലവസ്ഥയും മഴയവധിയും തടസ്സമാവാതെ

 കുട്ടികളും സഹപ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്ന് ടീച്ചറെ ആദരിച്ചത് വേറിട്ട കാഴ്ചയായി.


സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സസ്നേഹം 2024 യാത്രയയപ്പ് യോഗം സമഗ്രശിക്ഷ മാഹി അസിസ്റ്റൻ്റ് ഡിസ്റ്ട്രിക്റ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ പി. ഷിജു ഉദ്ഘാടനം ചെയ്തു


അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് നഫീസ ഹനീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ.സുജേഷ്, എൻ. ഹരിദാസൻ മാസ്റ്റർ, എം. മുസ്തഫ മാസ്റ്റർ, സുമതി ടീച്ചർ , കെ.എം. പ്രീത, എം. റെന്യ , കെ. രൂപശി, 

ജിൽറ്റിമോൾ ജോർജ്എന്നിവർ ആശംസകൾ നേർന്നു.


അധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും വക സ്നേഹോപഹാരങ്ങൾ 

 സമർപ്പിച്ചു.


തുടർന്നു വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പൂർവ്വ സഹപ്രവർത്തകരും ടീച്ചർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. 


ഒ.ഉഷ ടീച്ചർ മറുപടി പ്രസംഗം നടത്തി


എം.വിദ്യ സ്വാഗതവും  വിദ്യാർഥിനി ദേവ്ന നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post