*യാത്ര ദുരിതം:* *പഞ്ചായത്ത് വിളിച്ച് ചേർത്ത* *സർവ്വകക്ഷി യോഗത്തിൽ നിന്ന് കോൺഗ്രസ്സ് പ്രതിനിധികൾ ഇറങ്ങിപ്പോയി* .
നൃൂമാഹി: ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ന്യൂമാഹിയിലെ റോഡ് തകർച്ചയെ കുറിച്ച് വിശദീകരിക്കുവാൻ പഞ്ചായത്ത് വിളിച്ച് കൂട്ടിയ സർവ്വകക്ഷി യോഗത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിനിധികൾ ഇറങ്ങി പോയി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പൂർണ്ണമായും തടയുകയും പഞ്ചായത്ത് റോഡുകളിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും ബന്ധപ്പെട്ട അധികൃതരും പഞ്ചായത്തും നിസംഗതയോടെ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് കോൺഗ്രസ്സ് പതിനിധികളായ മണ്ഡലം പ്രസിഡണ്ട് വി.കെ അനീഷ് ബാബു, കോൺഗ്രസ്സ് നേതാവ് എൻ.കെ സജീഷ് എന്നവർ യോഗത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ തീരാ ദുരിതത്തിൽ അനുകൂല നിലപാട് എടുക്കാത്ത അധികാരികളുടെ നിലപാടിൽ പ്രതിഷേധം രേഖപെടുത്തുകയും ചെയ്തു. പ്രവർത്തി തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും പണി എവിടെയും എത്തിയിട്ടില്ല. പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പ്രവർത്തിപോലും അശാസ്ത്രീയമായാണ് ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുടെയും പഞ്ചായത്തിൻ്റെയും അനാസ്ഥകെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ന്യൂമാഹി മണ്ഡലം കമ്മിറ്റി അതിശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യോഗത്തിൽ നിന്ന് ഇറങ്ങി പോയി
Post a Comment