*കായിക അധ്യാപകർക്ക് നല്കിയ ഉത്തരവ് പിൻവലിക്കണം*
മാഹി: കായിക അധ്യാപകർക്ക് നല്കിയ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കായിക അധ്യാപകരുടെ സ്ഥലമാറ്റം പ്രതികാരപൂർവമാണെന്നാണ് കായിക അധ്യാപകരുടെ പരാതി.
പന്തക്കൽ പി എം ശ്രീ ഐ.കെ.കെജി എച്ച്.എസ്.എസ് കായിക അധ്യാപകനെ ജിഎം സ് അവരോത്ത് സ്കൂളിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് ഉണ്ടായിട്ടുണ്ട്. അതോടൊപ്പം ബാലഭവൻ ഫിസിക്കൽ ഇൻസ്‌ട്രാക്ടർ മാരെ ആഴ്ച്ചയിൽ മൂന്നു വീതം സ്കൂളിൽ ജോലി ചെയുവാൻ ഓർഡർ ഇറക്കുകയും ചെയ്തു. സി ബി എസ് ഇ മാനദണ്ഡമനുസരിച്ച് ഒരു അധ്യാപകൻ മുഴുവൻ സമയവും അതാത് സ്കൂളിൽ വേണമെന്നിരിക്കെ ആണ് അധ്യാപകരെ പല സ്കൂളുകളിലായി ഇങ്ങനെ സ്ഥലം മാറ്റിയിരിക്കുന്നത്.
സി ഇ ഒ ഇൻ ചാർജിൻ്റെ ശുപാർശപ്രകാരമാണ് ഇത്തരം നടപടികളുണ്ടാവുന്നതെന്നാണ് അധ്യാപകരുടെ പരാതി
580 കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറി വിദ്യാല്യത്തിലെ കായിക കായിക അദ്ധ്യാപകനെ 41 കുട്ടികൾയുള്ള സ്കൂളിലേക്ക് മാറ്റി, ഹയർ സെക്കന്ററിയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ സബ്ജെക്ട് ക്ലാസ്സും തിയറിയും പഠിപ്പിക്കുന്ന ടീച്ചറെ മാറ്റുന്നത് പബ്ലിക് എക്സാം എഴുതുന്ന വിദ്യാർത്ഥികളോടുള്ള അവകാശ ലഘനം ആണെന്ന് പേരെന്റ്സ് ടീച്ചഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നു, ഹയർ സെക്കൻ്ററി ക്ലാസ് എടുക്കാൻ യോഗ്യതയുള്ള അധ്യാപകനെ ജൂനിയർ എന്നു പറഞ്ഞു സ്ഥലം മാറ്റി നിർത്തുന്ന പ്രവണതയാണ് സിഇഒ എടുക്കുന്നതെന്ന് അധ്യാപകർ ആരോപിച്ചു.
പുതിയ ട്രാൻസ്ഫർ പോളിസി പ്രകാരം ഇ വർഷം ആദ്യം സ്ഥലമാറ്റം ലഭിച്ച അധ്യാപകനെയാണ് വീണ്ടും സ്ഥലം മാറ്റിയത്
അതോടൊപ്പം പ്ലസ് വൺ ഹ്യൂമനിറ്റീസ് ഗ്രൂപ്പ് എടുത്തു മാറ്റിയതും ബാക്കിയുള്ള പ്ലസ് വൺ സീറ്റ് ഫിൽ ചെയ്യാതെ സീറ്റ് നൽകാത്തതും പൊതുജനങ്ങളുടെ പ്രതിഷേധത്തിനും വിദ്യാഭ്യാസ വകുപ്പിനു നാണക്കേടും ഇടയ്ക്കിട്ടുണ്ട്.
വിവാദ ഉത്തരവ്. പിൻവലിക്കാൻ ഡയറക്ടർ എംഎൽ.എ. റീജിയണൽ അഡ്മിനിസ്ട്രേറ്റർ, എഡ്യൂക്കേഷൻ മിനിസ്റ്റർ എന്നിവർക്ക് നിവേദനം നൽകിയിരികുകയാണ്. വിവിധ അധ്യാപക സംഘടകളും രക്ഷിതാക്കളും



Post a Comment