സുംബ പരിശീലനം സംഘടിപ്പിച്ചു.
മാഹി: ഗവണ്മെന്റ് മിഡിൽ സ്കൂൾ അവറത്ത് ശിക്ഷ സപ്തഹിൻ്റെ ഭാഗമായി സുംബ പരിശീലനം സംഘടിപ്പിച്ചു. സുംബ പരിശീലകൻ ഹരി പ്രസാദ് ക്ലാസുകൾ കൈകാര്യം ചെയ്തു. മറ്റു ഫിറ്റ്‌നസ് രീതികളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതും ആയതിനാൽ സുംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിരിക്കുന്നു എന്നദ്ദേഹം പറഞ്ഞു. കുട്ടികൾക്കൊപ്പം അധ്യാപകരും സുംബ പരിശീലനത്തിൽ പങ്കെടുത്തത് കുട്ടികൾക്കും ആവേശം പകർന്നു. തികച്ചും ആർത്തുന്നുലസിച്ച് മനസിക ശാരീരിക സന്തോഷം നേടാൻ കുട്ടികൾക്ക് കഴിഞ്ഞു. എന്നു കായിക അധ്യാപകൻ ശരൺ മോഹൻ പറഞ്ഞു.

Post a Comment