യു കെ സലീം രക്തസാക്ഷി ദിനാചരണം
ന്യൂമാഹി : ഡിവൈഎഫ്ഐ പ്രവർത്തകൻ യുകെ സലീമിന്റെ 16-ാം മത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗൺ കേന്ദ്രീകരിച്ച് പ്രകടനവും കിടാരൻകുന്നിൽ നടന്ന പൊതുയോഗം സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ , അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു
ഉസ്സൻമൊട്ടയിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടന്നു ഡി വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി പി സനീഷ് ഉദ്ഘാടനം ചെയ്തു അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ,എസ് കെ വിജയൻ, കെ എം പ്രജിത്ത് എന്നിവർ സംസാരിച്ചു.

Post a Comment