o മാഹിയിൽ തെരുവ് നായ ആക്രമം: ആറ് പേര്‍ക്ക് കടിയേറ്റു
Latest News


 

മാഹിയിൽ തെരുവ് നായ ആക്രമം: ആറ് പേര്‍ക്ക് കടിയേറ്റു

 മാഹിയിൽ തെരുവ് നായ  ആക്രമം: ആറ് പേര്‍ക്ക് കടിയേറ്റു




മാഹി: മാഹിയിൽ തെരുവ് പട്ടികളുടെ ശല്യം രൂക്ഷമായി.

സെമിത്തേരി റോഡ് പരിസരത്ത്  ആറ്പേര്‍ക്കാണ് പട്ടി കടിയേറ്റത്, പരക്കെ ആളുകളെ ആക്രമിക്കാനും നായകൾ ശ്രമിച്ചത് ഭീതി പടർത്തിയിട്ടുണ്ട്.. മാഹിയിൽ വിവിധയിടങ്ങളിൽ ഇത്തരത്തിൽ നായകളുടെ ശല്യം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും വയോജനങ്ങളുമാണ് ഏറെ പ്രയാസപ്പെടുന്നത്. 

ഇത് സംബന്ധിച്ച് ജനശബ്ദം മാഹി ഭാരവാഹികളായ ഇ.കെ. റഫീഖ്, ഷാജി പിണക്കാട്ട്,ജസീമ മുസ്തഫ, ചാലക്കര പുരുഷു എന്നിവർ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ മോഹൻ കുമാറിന് നിവേദനം നൽകി.

 കുട്ടികളെയടക്കം തെരുവ് നായകൾ ആക്രമിച്ച സംഭവങ്ങൾചൂണ്ടിക്കാട്ടി ജനശബ്ദം മാഹി പലവട്ടം നിവേദനങ്ങൾ നൽകുകയും, പ്രക്ഷോഭങ്ങളടക്കം നടത്തുകയും ചെയ്തത് അഡ്മിനിസ്ട്രരെ ധരിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post