o *മാഹിയിൽ തെരുവ് നായ ആക്രമം: നാല് പേര്‍ക്ക് കടിയേറ്റു
Latest News


 

*മാഹിയിൽ തെരുവ് നായ ആക്രമം: നാല് പേര്‍ക്ക് കടിയേറ്റു

 *മാഹിയിൽ തെരുവ് നായ ആക്രമം: നാല് പേര്‍ക്ക് കടിയേറ്റു*



മാഹി: മാഹിയിൽ തെരുവ് നായ നാല് പേരെ കടിച്ചു


മാഹി സബ്ജയിലിന് സമീപത്ത് വെച്ച് രണ്ട് പേർക്കും ,സെമിത്തേരി റോഡിൽ വെച്ച് രണ്ട് പേർക്കുമാണ് നായയുടെ കടിയേറ്റത്


 വഴിയാത്രികരെ ആക്രമിക്കാനും നായകൾ ശ്രമിച്ചു. 


മാഹി സെമിത്തേരി റോഡിലെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ ന്യൂമാഹി പെരുമുണ്ടേരിയിലെ പുരുഷോത്തമൻ (68), തൊട്ടടുത്ത ടയർ കടയിലെ മനേക്കര സ്വദേശി അനിൽ കുമാർ (56) 


മാഹി കുന്നുമ്മലിലെ ശ്രീ രഞ്ജു  (36) , മാഹി ആന വാതുക്കലെ പ്രേമകുമാരി (57) എന്നിവർക്കാണ് നായയുടെ കടിയേറ്റത്

പരിക്കേറ്റവർ മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടി


മാഹിയിൽ തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്

കുട്ടികളെ ഭയപ്പാടോടെയാണ് രക്ഷിതാക്കൾ സ്കൂളിലും, ട്യൂഷൻ ക്ളാസിലും, മദ്രസയിലുമൊക്കെ അയക്കുന്നത്


വന്ധ്യംകരണം നടത്തിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും നായ്ക്കൾ അതറിഞ്ഞ മട്ടില്ല

തെരുവിലെങ്ങും പ്രസവിച്ചു കൂട്ടുകയാണ് നായ്ക്കൾ

രാത്രികാലങ്ങളിൽ ബൈക്ക് യാത്രികരെ ഓടിക്കുന്നത് നായ്ക്കൾക്ക് ഒരു ഹരമായി മാറിയിട്ടുണ്ട്

Post a Comment

Previous Post Next Post