മുക്കാളി കല്ലാമല റോഡ് അടച്ച റെയിൽവേയുടെ നടപടി പ്രതിഷേധാർഹം:ഐ എൻ എൽ
അഴിയൂർ:-മുക്കാളിയിൽ നിന്നും കല്ലാമലയിലേക്ക് വർഷങ്ങളായി വാഹന യാത്രയായും കാൽ നടയായും ജനങ്ങൾ ഉപയോഗിച്ചു വന്ന റോഡ് ഒരു അറിയിപ്പുമില്ലാതെ കൊയിലാണ്ടി റെയിൽവെ എഞ്ചിനീയറിംഗ് വിഭാഗം കമ്പിവേലി കൊണ്ട് കഴിഞ്ഞ ദിവസം അടച്ച നടപടി പ്രതിഷേധാർഹമാണ്.വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ചു വരുന്ന വഴി പുനസ്ഥാപിക്കാൻ റയിൽവെ അധികൃതകർ തയ്യാറവണമെന്ന് ഐ എൻ എൽ വടകര മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് മുബാസ് കല്ലേരി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു

Post a Comment