o മാഹിയിലെ വിദ്യാലയങ്ങളിലെ സമയമാറ്റം പുന:പരിശോധിക്കണം: മൈനോരിറ്റി കോൺഗ്രസ്സ്*
Latest News


 

മാഹിയിലെ വിദ്യാലയങ്ങളിലെ സമയമാറ്റം പുന:പരിശോധിക്കണം: മൈനോരിറ്റി കോൺഗ്രസ്സ്*

 *മാഹിയിലെ വിദ്യാലയങ്ങളിലെ സമയമാറ്റം പുന:പരിശോധിക്ക

ണം: മൈനോരിറ്റി കോൺഗ്രസ്സ്*


പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പെടെയുള്ള സർക്കാർ സ്‌കൂളുകളിൽ സി.ബി.എസ്.ഇ സിലബസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സമയ മാറ്റം പുന:പരിശോധിക്കണമെന്ന് മാഹി മേഖല മൈനോരിറ്റി കോൺഗ്രസ്സ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെയും, വെള്ളിയാഴ്‌ച നടക്കുന്ന ജുമാ നമസ്‌കാരത്തിനും പ്രസ്‌തുത സമയമാറ്റം ബുദ്ധിമുട്ടായി വരുന്നുണ്ട്


മുൻപ് രാവിലെ 9.30ന് ആയിരുന്നു ക്ലാസുകൾ ആരംഭിച്ചിരുന്നത് അത് രാവിലെ 9 മണിയായി മാറ്റിയതാണ് പ്രയാസം സൃഷ്ടിക്കുന്നത്.


ആയതിനാൽബഹുമാനപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഈയൊരു വിഷയത്തിൽ ഇടപെട്ട് പഴയ രീതിയിൽ തന്നെ സമയം മാറ്റം ചെയ്യണമെന്ന് മാഹി റീജ്യണൽ മൈനോറിറ്റി കോൺഗ്രസ് നേതാക്കളായ

വി.ടി.ഷംസുദ്ദീൻ, മാർട്ടിൻ കൊയിലോ, കെ.സി.മജീദ് എന്നിവർ

ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post