കൂറ്റൻ മാവ് കടപുഴകി വീണ് വീടിന് നാശനഷ്ടം
ചൊക്ളി : കൂറ്റൻ മാവ് കടപുഴകി വീടുകളുടെ മുകളിലേക്കും ഇലക്ട്രിക്ക് ലൈനിന് മുകളിലേക്കും വീണു. തിങ്കൾ പുലർച്ചെ നാലരയോടെയാണ് സംഭവം. വൈദ്യതി വിതരണം തടസപ്പെട്ടു. മങ്ങാട് വി കെ ഭാസ്കരൻ മാസ്റ്ററുടെ വീട്ടു പറമ്പിലാണ് അപകടം. വൈദ്യുതി വിതരണ പോസ്റ്റുകൾ തകർന്നിട്ടുണ്ട്.
കരിയാട്ട് മഠത്തിൽ ശ്രീനിലയത്തിൽ കെ. പി. പാർവതിയമ്മയുടെ വീടിനു മുകളിൽ മരങ്ങൾ വീണു.വീടിനു സാരമായി കേട്പാട് പറ്റിയിട്ടുണ്ട്.

Post a Comment