o ഒളിമ്പിക് വേവ് എക്സിബിഷൻ 2024*
Latest News


 

ഒളിമ്പിക് വേവ് എക്സിബിഷൻ 2024*

 *ഒളിമ്പിക് വേവ് എക്സിബിഷൻ 2024*



മാഹി:പള്ളൂർ വി.എൻ പുരുഷോത്തമൻ 

ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒളിമ്പിക് വേവ് എക്സിബിഷൻ 2024

 എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. 

വിവിധ കായിക മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, കളിക്കളങ്ങളുടെ മാതൃകകൾ തുടങ്ങി കായിക ഇനങ്ങളുടെ ചരിത്രവും ഉൽഭവവും ലോകത്തെ ഇതിഹാസ താരങ്ങളുടെ ജീവചരിത്രം, പുരാതന ഒളിമ്പിക്സിൻ്റയും ആധുനിക ഒളിമ്പിക്സിൻ്റെയും ചരിത്രം ഒളിമ്പിക്സ് വളയങ്ങൾ നൽകുന്ന സന്ദേശം ഒളിമ്പിക്സിൻ്റെ മുദ്രാവാക്യം തുടങ്ങി ഒളിമ്പിക്സിനെക്കുറിച്ചുള്ള നിരവധി അറിവുകൾ കുട്ടികൾക്ക് പകരുന്ന ഫോട്ടോകൾ , വിജ്ഞാനപ്രദമായ വീഡിയോ പ്രദർശനങ്ങൾ എന്നിവയാണ് എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്.

റീജ്യണൽ അഡ്മിനിസ്ട്രേറ്റർ

ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.

 മുൻ സി.ഇ.ഒ ഇൻചാർജ്ജ് പി. പുരുഷോത്തമൻ, പി. ടി.എ പ്രസിഡണ്ട്  മുനവർ, ഫുട്ബോൾ കോച്ച് പി  ആർ സലീം മാധ്യമപ്രവർത്തകൻ  ചാലക്കര പുരുഷു, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ എം എം തനൂജ സ്വാഗതവും

 കായികാധ്യാപകൻ സി. സജീന്ദ്രൻ നന്ദിയും പറഞ്ഞു., ചിത്രകലാ അധ്യാപകൻ ടി എം  സജീവൻ സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ ഒളിമ്പിക്സ് വേവിനു നേതൃത്വം നൽകി.

Post a Comment

Previous Post Next Post