*പ്രധാനമന്ത്രി ആവാസ് യോജനയുടെ മാഹിയിലെ ഏഴാം ഘട്ട ഭവന നിർമ്മാണ സഹായമായ*മൂന്ന്ലക്ഷത്തി അമ്പതിനായിരം രൂപയുടെ ആദ്യഗഡു അർഹരായ പത്ത് പേർക്ക് വിതരണം ചെയ്തു.*
മാഹി: പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഏഴാം ഘട്ട ഗുണഭോക്താക്കൾക്കുള്ള ഒന്നാം ഗഡുവിന്റെ വിതരണോദ്ഘാടനം മാഹി ഗവണ്മെന്റ് ഹൗസിൽ വച്ച് മാഹി എം.എൽ.എ രമേശ് പറമ്പത്ത് നിർവ്വഹിച്ചു.
ഗുണഭോക്താക്കളായ പത്ത് പേർക്ക് പ്രവർത്തി ആരംഭിക്കാനുള്ള സമ്മത പത്രവും പി.എം.എ.വൈ തിരിച്ചറിയൽ കാർഡും നൽകി. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. മാഹി ടൗൺ പ്ലാനിങ് അസിസ്റ്റന്റ് പി. വിമൽനാഥ്
, പുതുച്ചേരി ചേരി നിർമ്മാർജ്ജന ബോർഡ് ജൂനിയർ എഞ്ചിനിയർ എന്നിവർ സംസാരിച്ചു.

Post a Comment