*ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായ ഹസ്‌തവുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്*
അഴിയൂർ : അഴിയൂരിലെ സുമനസ്സുകളുടെ സഹായത്തോടെ അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ അതി തീവ്ര മഴയിലും ഉരുൾ പൊട്ടലിലും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നിത്യോപയോഗ സാധനങ്ങളുമായി ദുരന്തം നടന്ന വയനാട്ടിലെ മുഖ്യ ദുരിതാശ്വാസ ക്യാമ്പായ മേപ്പാടി പഞ്ചായത്തിലേക്ക് പുറപ്പെട്ട വാഹനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,ഉദ്യോഗസ്ഥരായ നിഖിൽരാജ് കെ,സഫീർ കെ കെ, രഞ്ജിത്ത് കുമാർ,സന്നദ്ധ പ്രവർത്തകരയായ റാസിഖ് എം,ഇസ്മായിൽ ഇ, ഫർസൽ കെ പി,സച്ചു, ഫായിസ് ജന്നത്ത്,അസ്ലീർ എന്നിവർ സംബന്ധിച്ചു.
Post a Comment