*സസ്നേഹം 2024*
മാഹി: മുപ്പത്തി ഏഴു വർഷം നിണ്ട സ്തുത്യർഹമായ അധ്യാപന ജീവിതത്തിൽ നിന്നു വിരമിക്കുന്ന
മൂലക്കടവ് ഗവ. എൽ.പി. സ്കൂളിലെ പ്രധാനാധ്യാപിക
ഒ.ഉഷ ടീച്ചർക്ക് സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നല്കും.
സസ്നേഹം 2024 എന്നു പേരിട്ടിരിക്കുന്ന യാത്രയയപ്പ് യോഗത്തിൽ കുട്ടികളും സഹപ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും . ടീച്ചറെ ആദരിക്കും.
ജൂലൈ 31നു ഉച്ചക്ക് രണ്ടു മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് യോഗം സമഗ്രശിക്ഷ മാഹി അസിസ്റ്റൻ്റ് ഡിസ്റ്ട്രിക്റ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ പി. ഷിജു ഉദ്ഘാടനം ചെയ്യും.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് നഫീസ ഹനീഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.കെ.സുജേഷ്, എൻ. ഹരിദാസൻ മാസ്റ്റർ, എം. മുസ്തഫ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേരും.
ഒ.ഉഷ ടീച്ചർ മറുപടി പ്രസംഗം നടത്തും.
എം.വിദ്യ സ്വാഗതവും എസ്. വിദ്യാർഥിനി ദേവ്ന നന്ദിയും പറയും.
തുടർന്ന് സഹപ്രവർത്തകരും കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന സംഗീത വിരുന്നുമുണ്ടാകും.

Post a Comment