നൂറ് ദിന ചിത്രകലാ പരിശീലന കേമ്പിന് വർണ്ണാഭമായ തുടക്കം
മാഹി: മയ്യഴിയിലെ മുപ്പത് ചിത്രകാരൻമാരുടെ നൂറ് ദിന ചിത്രകലാ പരിശീലന കേമ്പിന് വർണ്ണാഭമായ തുടക്കം.
മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ 150 ചിത്രങ്ങളുടെ പ്രദർശനത്തോടെയാണ് കേമ്പിന് തുടക്കം കുറിച്ചത്.
സർഗ്ഗശേഷിയുണ്ടായിട്ടും,ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതത്തിന്റെ പുറ മ്പോക്കിലേക്ക് തള്ളപ്പെട്ട വനിതകൾക്ക് , സർക്കാരിന്റെസഹായത്തോടെയുള്ള കലാകാര പരിശീലന ശിൽപശാലകൾ ഏറെ പ്രയോജനം ചെയ്യപ്പെടുമെന്ന് കേമ്പ് ഉദ്ഘാടനം ചെയ്ത മാഹി എം എൽ എ രമേശ് പറമ്പത്ത് പറഞ്ഞു. ആലംബഹീനർക്ക് ആത്മവിശ്വാസവും, സ്ത്രീ ശാക്തീകരണത്തിനും ഇത്തരം കൂട്ടായ്മകൾ കൊണ്ട് സാധിതമാകുമെന്ന് എം എൽ എ പറഞ്ഞു.
ചടങ്ങിൽ മാസ്റ്റർ ക്രാഫ്റ്റ് പേഴ്സൺ കെ.ഇ.സുലോചന അദ്ധ്യക്ഷതവഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ വിശിഷ്ടാതിഥിയായിരുന്നു ഹാന്റിക്രാഫ്റ്റ് പ്രമോഷൻ ഓഫീസർ ബബീഷ് . സർക്കാർ മുഖ്യഭാഷണം നടത്തി. എ.ദിനേശൻ, ചാലക്കര പുരുഷു, സത്യൻ കേളോത്ത്, പള്ള്യൻ പ്രമോദ്, സോമൻ പന്തക്കൽ, സി.കെ. പത്മനാഭൻ മാസ്റ്റർ, അനീസ് അൻസി, അഡ്വ. എ എൻ. സന്തോഷ് സംസാരിച്ചു. ചടങ്ങിൽ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ടി.എം.സുധാകരനെ മാഹി ആർ.എ.ഡി. മോഹൻ കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.

Post a Comment