*CDS വാർഷിക ജനറൽ ബോഡി യോഗം മഹിജ തോട്ടത്തിലിനെ അനുമോദിച്ചു*
അഴിയൂർ ഗ്രാമപഞ്ചായത്ത് CDS വാർഷിക ജനറൽ ബോഡി യോഗം അഴിയൂർ ഹൈസ്ക്കൂൾ വൈക്കം മുഹമ്മദ് ബഷീർ ഹാളിൽ 29 തിന് ഉച്ചയ്ക്ക് 2.30 ന് ചേർന്നു പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഡിഎസ് ചെയർ പേഴ്സൺ ബിന്ദു ജയ്സൻ സ്വാഗതം പറഞ്ഞു മെമ്പർ സെക്രട്ടറി സുനീർ റിപ്പോർട്ട് അവതരിപ്പിച്ചു വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ, ആരോഗ്യ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർ പേഴ്സൺ രമ്യ കരോടി, വാർഡ് മെമ്പർ സീനത്ത് ബഷീർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു
ബ്ലോക്ക് ക്ലസ്റ്റർ
അരങ്ങ് വിജയികളെയും
BSS കവിതാ പുരസ്കാരം ലഭിച്ച മൂന്നാം വാർഡ് കുടുംബശ്രീ അംഗമായ മഹിജതോട്ടത്തിൽ എന്നിവരെ അനുമോദിച്ചു ഹരിത കർമ്മസേന അംഗങ്ങൾക്ക് പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ചടങ്ങിന് സി ഡി എസ് വൈസ് ചെയർപേഴ്സൺ നന്ദി പറഞ്ഞു

Post a Comment